ഉണ്ണിയപ്പമുണ്ടാക്കല്‍ ഒരു ഭയങ്കര സംഭവമാണെന്നു ഒരു തെറ്റിദ്ധാരണ എനിക്കുണ്ടായിരുന്നു.. ഉണ്ടാക്കിയാലും ഒന്നിലോ കല്ലിക്കും, അല്ലെങ്കില്‍ ടേസ്റ്റ് ശരിയാകില്ല അങ്ങനെ അങ്ങനെ എന്തെങ്കിലും ഒക്കെ പറ്റും. അതിനാന് ഞാന്‍ അമ്മയുടെ റെസിപ്പി (അമ്മായിഅമ്മയുടെ) കുലുങ്കിഷിതമായി വാച്ച് ചെയ്തു. എനിക്കു മനസിലായ ഒരു കാര്യം പാചകത്തില്‍ മനോധര്‍മ്മം എന്ന ഒരു സംഗതി ഉണ്ട്. അതാണു എല്ലാവരും ശ്രദ്ധിക്കേണ്ടത്. അതു പലരിലും പല പോലെയിരിക്കും.സാധങ്ങള്‍ വേണ്ടത്. (പടത്തില്‍ കാണുന്ന അത്രയും മതി)
അരിപ്പൊടിയും മൈദപ്പൊടിയും (സമം സമം)പഴം, പാളയന്കൊടന് (മൈസൂര്‍ പൂവന്)
തേങ്ങകൊത്ത് (ചെറുതാക്കി അരിഞ്ഞത്. അവൈലബിലിറ്റിയിലുള്ള പ്രശ്നവും മടിയും കാരണം ഞാന്‍ തേങ്ങ ചെരികയതാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇതായാലും പ്രശ്നം ഉള്ളതായി തോന്നിയില്ല.)
എള്ള് , ജീരകം
ചുക്ക്, ഏലക്ക, ജീരകം പൊടിച്ചത്.
ശര്‍ക്കര
നെയ്യ്
വെളിച്ചെണ്ണ
മാവു നിര്‍മ്മാണം ചുരുക്കത്തില്‍1. ശര്‍ക്കര വെള്ളം ചേര്‍ത്ത് ഉരുക്കുക. പാനിപോലെ ഒന്നും ആക്കണ്ട. അതു മാറ്റിവയ്ക്കുക
2. പഴം മിക്സിയില്‍ ഉഷാറായി അടിക്കുക.
3. ലേശം നെയ്യൊഴിച്ച് തേങ്ങകൊത്ത് ആദ്യം ഇടുക. തേങ്ങാ മൂക്കാന്‍ തുടങ്ങുമ്പോള്‍ മാത്രം, എള്ള് ജീരകം കൂടെ ചേര്‍ക്കുക. ഇതില്‍ ജീരകം പേരിനു മതി. (ശകലം മതിയെന്ന്)
4. ചുക്ക്, ഏലക്ക, ജീരകം ഇവ പൊടിച്ചെടുക്കുക.
5. അരിപ്പൊടി+ മൈദപ്പൊടി+ചുക്ക്-ഏലക്ക-ജീരകം പൊടിച്ചത്+ വറുത്തെടുത്ത തേങ്ങ- എള്ള്-ജീരകം + പഴം അടിച്ചത് ഇവയില്‍ ശര്‍ക്കര ലായനിയി ഒഴിച്ച് ഒരു ഇഡ്ഡലിമാവു പരുവത്തില്‍ മാവാക്കുക. ശര്ക്കര് ലായനി തികഞ്ഞില്ലെങ്കില്‍ വെള്ളം ഉപയോഗിക്കണം.

ഇത് ഒരു ഒന്ന് ഒന്നര മണിക്കൂര്‍ ഇരിക്കട്ടെ.
അപ്പക്കാര ചൂടാകുമ്പോള്‍ വെളിച്ചെണ്ണ, കുഴിയുടെ മുക്കാല്‍ ഭാഗത്തോളം ഒഴിക്കണം. വെളിച്ചെണ്ണ ചൂടായാല്‍ മാവ് ഓരോ കുഴിയിലും ഒഴിച്ച് കൊടുക്കുക. വെന്തുതുടങ്ങുമ്പോള്‍ തീ കുറച്ച്, പപ്പടക്കമ്പിയോ സ്പൂണോ ഉപയോഗിച്ച് തിരിച്ചിട്ട് കൊടുക്കണം.
ഈ തിരിച്ചിടല്‍ ഒരുതവണയേ ചെയ്യേണ്ടൂ. താഴെ കാണുന്ന പാവം അപ്പങ്ങള്‍ക്ക് പരുക്കു പറ്റിയത് പപ്പടക്കമ്പിയുടെ കുസൃതിയാണു. നല്ല കൂര്‍മൊന ഉള്ള കമ്പി ഉപയോഗിച്ചാല്‍ സുഷിരം കാണുകയേ ഇല്ല. അല്ലെങ്കില്‍ ഉസ്പൂണ്‍.
ഈ തിരിച്ചിടല്‍ ഒരുതവണയേ ചെയ്യേണ്ടൂ. താഴെ കാണുന്ന പാവം അപ്പങ്ങള്‍ക്ക് പരുക്കു പറ്റിയത് പപ്പടക്കമ്പിയുടെ കുസൃതിയാണു. നല്ല കൂര്‍മൊന ഉള്ള കമ്പി ഉപയോഗിച്ചാല്‍ സുഷിരം കാണുകയേ ഇല്ല. അല്ലെങ്കില്‍ ഉസ്പൂണ്‍.
സംഗതി ഇനി തിന്നുകയേ വേണ്ടു. തണുത്താലാണു രസം കൂടുക. വ്യക്തിപരമായി പറഞ്ഞാല്‍ ഉണ്ടാക്കിയതിന്റെ അടുത്ത ദിവസവും പിന്നത്തെ ദിവസവും ആണു എനിക്ക് ഇഷ്ടമാകാറുള്ളത്.