ഇതൊരു ബെസ്റ്റ് കറിയാണു. ഇതിന്റെ പേരു എനിക്കറിയില്ല. വെണ്ടക്കമോരുകൂട്ടാന്‍ എന്നു പറയാമെന്നു തോന്നുന്നു. വെണ്ടക്കാപച്ചടി എന്നും പറയാന്‍ പറ്റില്ല. (പച്ചടിയില്‍ കടുകു അരച്ചു ചേര്‍ക്കാറുണ്ടല്ലോ) ഇതിനൊരു ഉചിതമായ പേരു പറയുന്നവര്‍ക്ക് ഒരു സമ്മാനം.
ഇനി ഇതു ഉണ്ടാക്കുമ്പോള്‍ ഗണപതിക്കു വക്കുന്നതു പോലെ ഒരല്പം അവര്‍ക്കായി മാറ്റി വയ്ക്കാം. :)

ചിത്രത്തില്‍ കാണുന്ന് സാധനങ്ങള്‍ മതി. ഇതില്‍ ഉള്ളി അരിയുമ്പോള്‍ ശ്രദ്ധിക്കുക. ഒരു ഉള്ളി നീളത്തില്‍ അരിഞ്ഞ് രണ്ടു കഷ്ണമാക്കിയാല്‍ മതിയാകും. പച്ചമുളക് കീറി ഇടുക.
ചീനചട്ടി എടുക്കുക. (ഫ്രൈ പാനിലായാലും മാഫീ മുശ്ക്കില്‍). വെളിച്ചെണ്ണ ചൂടാക്കുക.
കടുകു പൊട്ടിക്കുക. ഉള്ളി കഷ്ണങ്ങളും പച്ച മുളകും, കറിവേപ്പിലയും ഇട്ട് വഴറ്റുക.
ഉള്ളിയുടെ നിറം മാറുമ്പോള്‍ അതായത് ബ്രൌണ്‍ ആകുമ്പോള്‍ വെണ്ടക്കാ കഷ്ണങ്ങള്‍ ഇടണം. ഉപ്പ് ആവശ്യത്തിനു ഈ ഘട്ടത്തില്‍ ചേര്‍ക്കുക.
3-4 മിനിറ്റ് വെണ്ടക്ക കളറുമാറും. വെണ്ടക്ക ഒരു ഫ്രൈ എഫക്റ്റിലാണു രൂപാന്തരം പ്രാപിക്കുക.
ഇതിനിടയില്‍ പകുതി തൈര് മിക്സിയില്‍ ഒന്നു വെറുതേ അടിച്ച് ഇതില്‍ ഒഴിച്ച് ഒന്നു തിളയ്ക്കുന്നതു വരെ ചൂടാക്കുക.
(മറ്റേ പാത്രത്തില്‍ കാണുന്ന നാളികേരം, ജീരകം, പച്ചമുളകും എല്ലാം കൂടി മിക്സിയിലിട്ട് അടിച്ച മിശ്രിതം തയാറാക്കണം ഇതിനിടെ.) ഈ മിശ്രിതം നേരേ കറിയിലൊഴിച്ച് അല്പം ഒന്നു തിളയ്ക്കാന്‍ അനുവദിക്കുക. (തിള കൂടിയാല്‍ ഒക്കെ പോയി. just ഒരു തിള)

ടിപ്പ്: തൈര് ആദ്യം ചുമ്മാ ഒഴിക്കുന്നു. പിന്നെ നാളികേരം കൂട്ടി അടിച്ച് ഒഴിക്കുന്നു. ഇത് ഒക്കെ കൂടി ഒരിക്കല്‍ ചെയ്താല്‍ പോരേ എന്ന് ചോദിക്കരുത്. ഇങ്ങനെ ചെയ്യുമ്പോഴാണ് ഇതിനു ആ ഒരു ‘ഇദ് ‘ വരുകയുള്ളൂ.
വെള്ളം ഒട്ടും ചേര്‍ക്കരുത്.