Tuesday, April 21, 2009

പച്ചപയര്‍ തോരന്‍ (സമര്‍പ്പണം സൂ ചേച്ചിക്ക്)

ഇതുപോലെയുള്ള പയര്‍ എന്നും ഇവിടെ എല്ലാ കടകളിലും കിട്ടും. വലിയ വിലയായിരിക്കും ചുരുക്കം ചില സമയങ്ങളില്‍ എന്നു മാത്രം. ഇതു കൊണ്ട് പയര്‍ ഉപ്പേരി ആണു സാധാരണ ഉണ്ടാക്കാന്‍ എളുപ്പം. ഒന്ന് ഒന്നര സെന്റീമീറ്ററില്‍ അരിഞ്ഞാല്‍ പെട്ടന്ന് പണി കഴിയുമല്ലോ. തോരന്‍ ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. പയര്‍ ചെറുതായി അരിയുക എന്ന ഒരു കാര്യം മാത്രമേ ഇതില്‍ അല്പം സമയമെടുക്കുകയുള്ളൂ. ഈ പണി ഈസിയായി ആണുങ്ങളെ ഏല്‍പ്പിക്കാവുന്നതാണ്. :)
സ്കെയിലൊക്കെ വച്ച് അരിയണം എന്നില്ല. എന്നാലും കുഞ്ഞു കുഞ്ഞു കഷ്ണങ്ങള്‍ ആക്കണം. അരിഞ്ഞു കഴിഞ്ഞാല്‍ അത് ഏകദേശം ഇങ്ങനെ ഇരിക്കും.

ചിത്രം 3 ലെ (താഴെ, താഴെ) ഐറ്റംസും അതായത് നാളികേരം ചിരകിയത്, ഉള്ളി, പച്ചമുളക് ഇത് ഒന്നു ചതച്ചെടുക്കുക. മിക്സിയിലിട്ട് ഒന്നടിച്ചെടുക്കുക.

ചീനചട്ടിയില്‍ വെളിച്ചെണ്ണ ഇട്ടു ചൂടാക്കി അതില്‍ കടുകു പൊട്ടിച്ചതിനുശേഷം കിഴക്കന്‍ മുളക് അഥവാ കൊല്ലന്‍ മുളക് അഥവാ ചുമന്ന് മുളക് കഷ്ണങ്ങളാക്കി പൊട്ടിച്ച് ഇടുക. കൂടെ ഒരു പിടി അരിമണിയും. (കടലപരിപ്പോ, ഉഴുന്നു പരിപ്പോ ആയാലും മതി അഭിരുചിക്കനുസരിച്ച്).
അതിലേക്ക് പയര്‍ അരിഞ്ഞു വച്ചത് ഇട്ട് വേവാന്‍ പാകത്തില്‍ അല്പം വെള്ളം ഒഴിച്ച് കുറച്ച് മഞ്ഞള്‍പൊടി, ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് ഇളക്കുക. വേവാന്‍ ആവശ്യമുള്ള വെള്ളമേ ഒഴിക്കാവൂ കേട്ടോ.

വെന്തു കഴിഞ്ഞാല്‍ അതിലേക്ക് നേരത്തെ ചതച്ചു വച്ച തേങ്ങക്കൂട്ട് ചേര്‍ത്ത് ഒന്നു രണ്ടുമിനിറ്റ് ഇളക്കുക. തീ ഓഫ് ചെയ്യുക. നല്ല മണമുള്ള പയറു തോരന്‍ റെഡി.
ഇതിലെ ഉള്ളി ചുമ്മാ ഭംഗിക്കു വച്ചതാ. വേണ്ടായിരുന്നു. :)

14 comments:

 1. ഹാവൂ. അവസാനം അതും സാധിച്ചു. ഞാന്‍ ഒരു ബ്ലോഗിനുടമയായി.

  ReplyDelete
 2. ഇത്രയും പയറിന് ഇത്രയും തേങ്ങയോ? കൊള്ളാലോ :)

  ReplyDelete
 3. ബൂലോകത്തേക്ക് സ്വാഗതം. മീനാക്ഷിക്ക് ബ്ലോഗ് കണ്ടപ്പോഴുണ്ടായ സന്തോഷം ഞങ്ങള്‍ക്ക് തോരന്‍ വെച്ചാലും ഉണ്ടാകുമല്ലോ അല്ലെ? ശ്രമിക്കാം!

  ReplyDelete
 4. അവസാനം എത്തി അല്ലേ :)

  അരിയാന്‍ ആണുങ്ങളെ ഏല്പിച്ചാല്‍ ഇത്ര നന്നായി അരിഞ്ഞുകിട്ടുമോ?

  ReplyDelete
 5. കൊള്ളാം ഇനിയിം ഇതുപോലെ ഉള്ള പാചകകുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 6. idakkenganum adukkalayil kayarunna oralenna nilakku ee kurippukal enikkanugraham...
  thudarnnum vannotte

  ReplyDelete
 7. അങ്ങനെ വളരെ കഷ്ടപ്പെട്ടു മീനാക്ഷി പയറുതോരനുമായി എത്തി . ആത്മാര്‍ഥമായ സ്വാഗതം .
  എന്തൊക്കെ പ്രതീക്ഷിക്കാം....? ഈ പാചകകുറിപ്പ് മാത്രമാണോ ?അതോ.....!!!?

  ReplyDelete
 8. ഉണ്ടാക്കാൻ ഇത്രയും പ്രയാസമേറിയ ഒരു വിഭവം എത്ര ഈസിയായി മീനാക്ഷി അവതരിപ്പിച്ചിരിക്കുന്നു. നമിച്ചു. ഇത്ര ചെറുതായി പയർ അരിയിച്ച് താലികെട്ടിയ പ്രവാസിയെ പ്രയാസത്തിലാക്കണോ എന്ന് മാത്രം ചിന്തിക്കുക. :)

  ReplyDelete
 9. ഇത് പയറു തോരനൊ തേങ്ങാത്തോരനൊ? പാവം പ്രവാസി കണവന്‍..!

  സ്വാഗതം ബൂലോഗത്തേക്ക് സഖേ..

  ReplyDelete
 10. ഹാവൂ, അവസാനം അതും സാധിച്ചു" ഇതു കേട്ടപ്പോൾ ഞാൻ കരുതി, പലവട്ടം ശ്രമിച്ചതിനുശേഷം അങ്ങനെ തോരൻ ഉണ്ടാക്കാൻ കഴിഞ്ഞെന്ന്. ഡെയിലി രണ്ടു തവണ പോയിവരുന്നതിനിടയിൽ, എന്തായാലും തോരനും ബ്ലോഗും സംരംഭം കലക്കി.

  ReplyDelete
 11. കമന്റിയ എല്ലാവര്‍ക്കും നന്ദി. ചിലര്‍ ചൂണ്ടിക്കാണിച്ച പോലേ, ത്രേം.. തേങ്ങ വേണ്ടകേട്ടോ. ഇതു വേറേ എന്തിനൊ കൂടി ഉള്ള തേങ്ങയും കൂടിയതാണ്. ഇതിന്റെ പകുതി അല്ലെങ്കില്‍ അതിലും കുറവ് മതി.
  അടുത്ത റിലീസ്: മുതിര ചമ്മന്തി. ഉടന്‍ പ്രതീക്ഷിക്കുക :)

  ReplyDelete
 12. Ayyo ethra cheruthaakki ariyan ennekkondu vayya..

  ReplyDelete
 13. വെറുതെ വെച്ച ഉള്ളിയില്ലായിരുന്നെങ്ങില്‍ കാണാമായിരുന്നു

  ReplyDelete
 14. nalla thoran ....

  innanu meenakshiyude veetil vannath
  abhinandanagal

  ReplyDelete