Thursday, May 7, 2009

3. ദോശയ്ക്ജൊരു ചമ്മന്തി അഞ്ചുമിനിറ്റിലുണ്ടാക്കാം.

ഇത്രെം സിമ്പിളായി ദോശയ്ക്ക് കൂട്ടിക്കഴിക്കാന്‍ ഒരു സാധനം ഉണ്ടാക്കാന്‍ വേറേ കഴിയില്ല. മാക്സിമം അഞ്ചുമിനിറ്റു കൊണ്ട് ഇതുണ്ടാക്കാം.
ഒരു സബോള എടുക്കുക. കുനു കുനെ അരിയുക. അരിഞ്ഞതില്‍ ആവശ്യത്തിനു ഉപ്പുചേര്‍ത്ത് നന്നായി ഒന്നു ഞെരടുക. രണ്ടു മൂന്നു മിനിറ്റ് വച്ചാല്‍ സബോളയുടെ ആ കുത്ത് ആവിയായി പോകും.

ഇനി അല്പം മുളകുപൊടി ചേര്‍ത്ത് വീണ്ടും ഒന്നു ഞെരടുക. ആവശ്യത്തിനു ശുദ്ധമായ വെളിച്ചെണ്ണ ചേര്‍ക്കുക.


ദോശയും കൂട്ടി കഴിച്ചു നോക്കൂ..... ഉള്ളിച്ചമ്മന്തിയേക്കാള്‍ കേമനായി തോന്നും.

14 comments:

  1. ദോശയ്ക്ക് കൂടെ കഴിക്കാന്‍ ഒരു സിമ്പിള്‍ ആന്റ് ഹമ്പിള്‍ ചമ്മന്തി.

    ReplyDelete
  2. ഒന്ന് പരീക്ഷിച്ചു നോക്കണമല്ലോ :)

    ReplyDelete
  3. ഇന്ന് രാവിലെ ആയിരുന്നെങ്കില്‍ പരീക്ഷിക്കാമായിരുന്നു.
    ഇനി ശനിയാഴ്ചയാകട്ടെ.
    നന്ദി ഈ ദോശ കറിക്ക്

    ReplyDelete
  4. ഇതു കൊള്ളാല്ലോ. ഉഴുന്നു വറുത്ത്, കുരുമുളകുപൊടിയും മുളകുപൊടിയും കായവും ഉപ്പും എല്ലാം കൂട്ടി പൊടിച്ച് വച്ചിരിക്കുന്ന ചമ്മന്തി പൌഡർ ആവശ്യത്തിനെടുത്ത് എണ്ണയൊഴിച്ചു മിക്സ് ചെയ്തുണ്ടാക്കുന്ന ഇൻസ്റ്റന്റ് ചമ്മന്തിയാണ് ഞാൻ സാധാരണ ഉപയോഗിക്കാറ്. ഇടക്ക് ഇതും പരീക്ഷിക്കാവുന്നതാണല്ലേ

    ReplyDelete
  5. ഇത്രെം സിമ്പിളായി ദോശയ്ക്ക് കൂട്ടിക്കഴിക്കാന്‍ ഒരു സാധനം ഉണ്ടാക്കാന്‍ വേറേ കഴിയില്ല
    ആശംസകള്‍

    ReplyDelete
  6. ഞങ്ങള്‍ ഇടയ്ക്ക് പരീക്ഷിയ്ക്കാറുണ്ട് :)

    ReplyDelete
  7. ഇത്രേം സിമ്പിളായി ദോശക്ക് കമ്പനിക്ക് കൂട്ടിക്കഴിക്കാന്‍ ഒരു ഐറ്റമുണ്ടാക്കാന്‍ വേറെ കഴിയില്ല!

    നാളെ ഇതുണ്ടാക്കിയിട്ട് തന്നെ കാര്യം. ഹും!

    ReplyDelete
  8. ചമ്മന്തി അഞ്ചു മിനിട്ടില്‍ ഉണ്ടാക്കാം.
    പക്ഷേ ദോശ ആരുണ്ടാക്കും? :(

    ReplyDelete
  9. നല്ല ചൂടു ദോശയ്ക്ക് ഈ കറി ഉഗ്രനാ.

    ReplyDelete
  10. ഇതിനേക്കാള്‍ സിമ്പിളായ ഒരു ചമ്മന്തിയുണ്ട്

    പാത്രത്തിന്റെ സൈഡില്‍ ഒരു ടീസ്പൂണ്‍ മുളകുപൊടിയിടുക. ചൂണ്ടുവിരല്‍ കൊണ്ട് അതിനു നടുവില്‍ ഒരു കുഴിയുണ്ടാക്കുക. അതിലേക്ക് ഒരിത്തിരി ഉപ്പു(പൊടി)ഇട്ട് ഒരു തുള്ളി വെളിച്ചെണ്ണയുമൊഴിക്കുക. അതിലേക്ക് ഒരു തുള്ളി പച്ചവെള്ളവും ഇറ്റിച്ച് ചൂണ്ടുവിരല്‍ കൊണ്ട് കുഴച്ചെടുക്കുക. ചമ്മന്തി റെഡി.:)
    ദോശക്കിവന്‍ ബെസ്റ്റ്.

    (ചോറു ഉണ്ടു തുടങ്ങുമ്പോള്‍ കറിക്കൊരു ഗുമ്മില്ല എന്നു തോന്നുന്ന നേരം ചോറ് പകര്‍ത്തിയ പ്ലെയ്റ്റിന്റെ സൈഡില്‍ തന്നെ ഈയൊരു ചമ്മന്തി സെക്കന്റുകള്‍ കൊണ്ട് ഉണ്ടാക്കി ചോറു ഗ്ലുംഗ്ലും ന്ന് വാരിവിഴുങ്ങുകയാണ് എന്റെ ഹോബി) :)

    ReplyDelete
  11. വായിച്ച എന്നെ കമന്റടിച്ച എല്ലാവര്‍ക്കും നന്ദി.
    നന്ദനാരേ, ആ കറിക്ക് ഞങ്ങള്‍ മുളകു കഷായം എന്നു പറയും. അതു ഇഡ്ഡലിക്കു വിശേഷപ്പെട്ടതാണു. പപ്പടം വറുത്തവെള്ളിച്ചെണ്ണയില്‍ ചാലിച്ചാല്‍ ബഹു കേമം.

    എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  12. Big onion Chatni
    Revised Version

    Ingradiants :
    Big Onion (BiG) : One
    Velichenna (Purchased from Millu - pravasikal millillaththathinal Kera kondu adjust cheyyuka

    Inchi - oru cheriya kashnam

    Vattalmulaku - 6-8 ennam
    valanpuli - oru nellika valippam
    oppu - aavasyaththinu
    savala cheruthayi ariyuka -Mix with uppu,
    vattalmulak velichchennayil varuth savalayum inchiyum cherthu arakkuka , innittu puli chooduvellathil pizhinju ozhikkuka ( savala/mulaku pastilake)

    chorinum dosha kkum nallatha

    ReplyDelete
  13. oru samshayam , Bhabhi
    vishalamanaskante bharyayanooo ?

    pulli , keralavarma product ne ya kettiye nnu ezhuteetttundu...

    ReplyDelete
  14. ayyo sorry ... pulleede kelyanam 1998 il aayirunnu...( ippo poi nokki vannatha )
    mappakkanam ...
    ennekkondu delettan pattanilla ...
    dayavai ente comment deletooo... pls (very very)

    ReplyDelete