Saturday, May 30, 2009

ഉണ്ണിയപ്പം നിര്‍മ്മാണം.

ഉണ്ണിയപ്പമുണ്ടാക്കല്‍ ഒരു ഭയങ്കര സംഭവമാണെന്നു ഒരു തെറ്റിദ്ധാരണ എനിക്കുണ്ടായിരുന്നു.. ഉണ്ടാക്കിയാലും ഒന്നിലോ കല്ലിക്കും, അല്ലെങ്കില്‍ ടേസ്റ്റ് ശരിയാകില്ല അങ്ങനെ അങ്ങനെ എന്തെങ്കിലും ഒക്കെ പറ്റും. അതിനാന്‍ ഞാന്‍ അമ്മയുടെ റെസിപ്പി (അമ്മായിഅമ്മയുടെ) കുലുങ്കിഷിതമായി വാച്ച് ചെയ്തു. എനിക്കു മനസിലായ ഒരു കാര്യം പാചകത്തില്‍ മനോധര്‍മ്മം എന്ന ഒരു സംഗതി ഉണ്ട്. അതാണു എല്ലാവരും ശ്രദ്ധിക്കേണ്ടത്. അതു പലരിലും പല പോലെയിരിക്കും.
സാധങ്ങള്‍ വേണ്ടത്. (പടത്തില്‍ കാണുന്ന അത്രയും മതി)

അരിപ്പൊടിയും മൈദപ്പൊടിയും (സമം സമം)
പഴം, പാളയന്‍കൊടന്‍ (മൈസൂര്‍ പൂവന്‍)
തേങ്ങകൊത്ത് (ചെറുതാക്കി അരിഞ്ഞത്. അവൈലബിലിറ്റിയിലുള്ള പ്രശ്നവും മടിയും കാരണം ഞാന്‍ തേങ്ങ ചെരികയതാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇതായാലും പ്രശ്നം ഉള്ളതായി തോന്നിയില്ല.)
എള്ള് , ജീരകം
ചുക്ക്, ഏലക്ക, ജീരകം പൊടിച്ചത്.
ശര്‍ക്കര
നെയ്യ്
വെളിച്ചെണ്ണ മാവു നിര്‍മ്മാണം ചുരുക്കത്തില്‍
1. ശര്‍ക്കര വെള്ളം ചേര്‍ത്ത് ഉരുക്കുക. പാനിപോലെ ഒന്നും ആക്കണ്ട. അതു മാറ്റിവയ്ക്കുക
2. പഴം മിക്സിയില്‍ ഉഷാറായി അടിക്കുക.
3. ലേശം നെയ്യൊഴിച്ച് തേങ്ങകൊത്ത് ആദ്യം ഇടുക. തേങ്ങാ മൂക്കാന്‍ തുടങ്ങുമ്പോള്‍ മാത്രം, എള്ള് ജീരകം കൂടെ ചേര്‍ക്കുക. ഇതില്‍ ജീരകം പേരിനു മതി. (ശകലം മതിയെന്ന്)
4. ചുക്ക്, ഏലക്ക, ജീരകം ഇവ പൊടിച്ചെടുക്കുക.
5. അരിപ്പൊടി+ മൈദപ്പൊടി+ചുക്ക്-ഏലക്ക-ജീരകം പൊടിച്ചത്+ വറുത്തെടുത്ത തേങ്ങ- എള്ള്-ജീരകം + പഴം അടിച്ചത് ഇവയില്‍ ശര്‍ക്കര ലായനിയി ഒഴിച്ച് ഒരു ഇഡ്ഡലിമാവു പരുവത്തില്‍ മാവാക്കുക. ശര്‍ക്കര്‍ ലായനി തികഞ്ഞില്ലെങ്കില്‍ വെള്ളം ഉപയോഗിക്കണം.

ഇത് ഒരു ഒന്ന് ഒന്നര മണിക്കൂര്‍ ഇരിക്കട്ടെ.


അപ്പക്കാര ചൂടാകുമ്പോള്‍ വെളിച്ചെണ്ണ, കുഴിയുടെ മുക്കാല്‍ ഭാഗത്തോളം ഒഴിക്കണം. വെളിച്ചെണ്ണ ചൂടായാല്‍ മാവ് ഓരോ കുഴിയിലും ഒഴിച്ച് കൊടുക്കുക. വെന്തുതുടങ്ങുമ്പോള്‍ തീ കുറച്ച്, പപ്പടക്കമ്പിയോ സ്പൂണോ ഉപയോഗിച്ച് തിരിച്ചിട്ട് കൊടുക്കണം.
ഈ തിരിച്ചിടല്‍ ഒരുതവണയേ ചെയ്യേണ്ടൂ. താഴെ കാണുന്ന പാവം അപ്പങ്ങള്‍ക്ക് പരുക്കു പറ്റിയത് പപ്പടക്കമ്പിയുടെ കുസൃതിയാണു. നല്ല കൂര്‍മൊന ഉള്ള കമ്പി ഉപയോഗിച്ചാല്‍ സുഷിരം കാണുകയേ ഇല്ല. അല്ലെങ്കില്‍ ഉസ്പൂണ്‍.
സംഗതി ഇനി തിന്നുകയേ വേണ്ടു. തണുത്താലാണു രസം കൂടുക. വ്യക്തിപരമായി പറഞ്ഞാല്‍ ഉണ്ടാക്കിയതിന്റെ അടുത്ത ദിവസവും പിന്നത്തെ ദിവസവും ആണു എനിക്ക് ഇഷ്ടമാകാറുള്ളത്.

22 comments:

  1. സംഗതി ഇനി തിന്നുകയേ വേണ്ടു. തണുത്താലാണു രസം കൂടുക. വ്യക്തിപരമായി പറഞ്ഞാല്‍ ഉണ്ടാക്കിയതിന്റെ അടുത്ത ദിവസവും പിന്നത്തെ ദിവസവും ആണു എനിക്ക് ഇഷ്ടമാകാറുള്ളത്.

    ReplyDelete
  2. ഒണ്ടാക്കീട്ട് പറയാട്ടാ....

    :)

    ReplyDelete
  3. ഇങ്ങട്‌ പാര്‍സല്‍ ചെയ്യൂ.... :)

    ReplyDelete
  4. കണ്ടിട്ട് കൊതിയായി... പക്ഷെ അപ്പക്കാര എവിടെ കിട്ടും? ഇതു വെറുതെ എണ്ണയില്‍ കോരി ഒഴിച്ച് നെയ്യപ്പം ഉണ്ടാക്കാമോ? അതോ കൂട്ട് വേറെ ആണോ?

    ReplyDelete
  5. പാച്ചിക്കുട്ടീ,
    അപ്പക്കാര ഇവിടേ കിട്ടുമല്ലോ? നോണ്‍ സ്റ്റിക്ക് പോലും കിട്ടും.

    ReplyDelete
  6. റെസിപ്പി പങ്ക് വെച്ചതിനു നന്ദി.

    ReplyDelete
  7. ഞാന്‍ ഇവിടെ (സൌദി)ഒരു അപ്പക്കാര തിരക്കി നടന്നിട്ട് ഇതുവരെ കിട്ടിയില്ല. നോണ്‍ സ്റ്റിക്കും കിട്ടുമെന്ന് കേട്ടപ്പോള്‍ ആകാഷയേറി. ഇനി ഒന്നൂടെ തപ്പിയിട്ടുതന്നെ കാര്യം. ഉണ്ണിയപ്പം എന്നും എന്റെ വീക്നസ്സ് ആണ്. അച്ചാച്ചന്‍ പണ്ട് കൊട്ടാരക്കര ഗണപതിയമ്പലത്തില്‍ നിന്നു വാങ്ങികൊണ്ടുവന്നിട്ടുള്ള ഉണ്ണിയപ്പത്തിന്റെ സ്വാദും മണവും ദാ ഇപ്പോഴും എനിയ്ക്ക് ഫീല്‍ ചെയ്യുന്നു. ഉണ്ണിയപ്പ നിര്‍മ്മാണം ഇവിടെ പങ്ക് വച്ചതിന് വളരെ നന്ദി.

    ReplyDelete
  8. കണ്ടിട്ട് കൊതിയാവണൂ :)

    ReplyDelete
  9. ഈ റെസിപ്പിക്കു നന്ദി

    ReplyDelete
  10. ഇടക്കൊക്കെ എവിടുന്നെങ്കിലുമൊക്കെ കിട്ടാറുണ്ട്‌.എന്നാലും പടം കാണുമ്പോള്‍ കൊതിയാവുന്നു.

    ReplyDelete
  11. പഠിച്ചിരുന്ന കാ‍ലത്ത് കൂട്ടുകാര്‍ക്കായി ഉണ്ടാക്കി കൊണ്ടുപോകുന്ന ഒരു പ്രധാന ഐറ്റം ഇവനായിരുന്നു...
    :)

    ReplyDelete
  12. ഭയങ്കര ചൂട്...
    ചൂടാറിയത്‌ തന്നേ.. :)

    ReplyDelete
  13. unniyappam , njalippoovan pazhaththinte oppam thinnanam ... enna ruchiya ...

    ReplyDelete
  14. makale , pravasikalkku vendi oru catering service thudangoo...

    ReplyDelete
  15. ഇതു കണ്ടിട്ടു നാവില്‍ വെള്ളമൂറാത്ത ആരാ ബൂലോകത്തുള്ളത്‌ ?

    ReplyDelete
  16. ചേച്ചി ഇതു ക്രൂരതയാണ്‌...
    മനുഷ്യനെ കൊതിപിക്കാന്‍....:(

    ReplyDelete
  17. ബ്ലോഗിലെ പാചകക്കുറീപ്പുകള്‍ തപ്പി നടക്കുന്നതിനിടയിലാണിത് ശ്രദ്ധയില്‍ പെട്ടത്. എന്തായാലും ഒന്ന് പരീക്ഷിച്ച് നോക്കട്ടെ.

    ReplyDelete
  18. "തണുത്താലാണു രസം കൂടുക"

    ഇല്ല ...സമ്മതിക്കില്ല ഞാന്‍... ഉണ്ടാക്കി ഒരു അഞ്ച് മിനിട്ടിനകം എടുത്ത് നല്ലത്പോലെ ഒന്നൂതി ,ചൂട് സഹിക്കാന്‍ പറ്റാതെ രണ്ട് കയ്യിലോട്ടും മാറ്റി മാറ്റി കുറച്ച് പിച്ചിയെടുത്ത്(ഇങ്ങനെ എല്ലായിടത്തും പറയുമോ എന്നറിയില്ല) വായിലിട്ട് കറുമുറാ എന്നു കഴിക്കുമ്പോഴുള്ള ഒരു രസം .....പറഞ്ഞാല്‍ തീരില്ല...

    ReplyDelete
  19. :) നല്ല ഉണ്ണിയപ്പം

    ReplyDelete
  20. ഉണ്ണിയപ്പം തിന്നാനുള്ള കൊതി കാരണം ഞാന്‍ വീണ്ടും ഇവിടെ എത്തി.

    ReplyDelete
  21. hi meenakshi.. saudi-l mysore poovan evide ninnu kittum?

    ReplyDelete
  22. oru chammanthi untayirunnallo ... ulli ittitu.. athevide :(

    ReplyDelete