Sunday, June 14, 2009

ഉഡായിപ്പ് ഉള്ളിത്തോരന്‍

പെട്ടന്ന് ആരെങ്കിലും ഗസ്റ്റ് വന്നു. പച്ചക്കറി സ്റ്റോക്ക് ശൂന്യം. (കുഴപ്പമില്ല, ഫോണ്‍ ചെയ്താല്‍ എന്തും വരും ഗ്രോസറിയില്‍ നിന്ന് അല്ലെ? പക്ഷേ ഞങ്ങളുടെ താമസസ്ഥലത്തെ ഗ്രോസറിയില്‍ പച്ചക്കറി ഇല്ല. ലുലുവോ, അല്‍ ഹൂത്തോ, മനാമയോ ശരണം. അവരാകട്ടെ നമ്മള്‍ ഫോണ്‍ ചെയ്താല്‍ കൊണ്ടുവരില്ല ഒന്നും) ഈ അവസരത്തില്‍ വിരുന്നുകാരെ ഞെട്ടിക്കാന്‍ പറ്റിയ ഒരു തോരനാണിത്. ഇതിന്റെ ടേസ്റ്റ് ഇന്നുവരെ ആരും പുകഴ്ത്താതിരുന്നിട്ടില്ല. സംഗതി അത്രയ്ക്ക് ഗംഭീരനാണു.

ഇമ്പോര്‍ട്ടന്റ് സംഗതി:
ഇതിനുപയോഗിക്കേണ്ടത് ചെറിയ ഉള്ളി ആണ്. അതുപയോഗിച്ചാകുമ്പോള്‍ അല്പം തോരന്‍ കൊണ്ട് മൂന്നുപാത്രം ചോറുവരെ ഉണ്ണാം.
ഇവിടെ ഞാന്‍ സബോള കൊണ്ടാണു ഉണ്ടാക്കിയിരിക്കുന്നത്. ഉള്ളിയുടെ അത്ര വരില്ലെന്നെയുള്ളൂ. എങ്കിലും സംഗതി ജോര്‍.
വീട്ടിലെ പച്ചക്കറി സ്റ്റോക്ക് തീരുന്ന സമയത്താണ് സാധാരണ ഇത് ഉണ്ടാക്കുക.

കണ്‍സ്ട്രക്ഷന്‍:


സബോള അരിയണം.(3 എണ്ണമാ‍ണ് പടത്തിലുള്ളത്). തേങ്ങ കുറച്ച്. (അര തേങ്ങ) ഒന്നു രണ്ടു പച്ചമുളകും ചേറ്ത്ത് മിക്സിയില്‍ ഒന്നു ചതച്ചെടുക്കുക. (മിക്സിയില്‍ ഒന്ന് കറക്കിയെടുക്കുക.).
ചീനചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് കടുക്, ചുവന്ന് മുളക്, കറിവേപ്പില ഒക്കെ പൊട്ടിക്കുക. എന്നിട്ട് ഈ തേങ്ങ ചതച്ചത് ചേര്‍ക്കണം. തേങ്ങ നല്ല ബ്രൌണ്‍ നിറമാകുന്ന സമയത്ത് അരിഞ്ഞ സബോള ചേര്‍ക്കുക. ഉപ്പ് ചേര്‍ക്കണം.

ഇനി 1-2 മിനിറ്റ് അടച്ചു വക്കുക. അതിനു ശേഷം തുറന്നിട്ടു വലിയിക്കണം. ഈ സമയത്ത് അല്പം മുളകുപൊടി കൂടി ചേര്‍ക്കുക. നന്നായി ഒന്നിളക്കി അല്പം കഴിഞ്ഞ്‌ വാങ്ങി വക്കാം.
ഞാന്‍ ഉണ്ടാക്കിയ സംഗതി ദാ ഇവിടെ ഉണ്ട്.


13 comments:

  1. ഒരു ഉഡായിപ്പ് സംഗതി.

    ReplyDelete
  2. തേങ്ങ ചേര്‍ത്തതിനു ശേഷം ഉള്ളിചേര്‍ത്താല്‍ അത് വാടിലല്ലോ,പിന്നീട് കഴിക്കുമ്പോള്‍ ഉള്ളി പച്ചയ്ക്ക് കടിക്കില്ലേ?

    ReplyDelete
  3. വല്യമ്മായി,
    തേങ്ങ ബ്രൌണ്‍ കളര്‍ ആയതിനുശേഷം ഉള്ളി ഇട്ടാലേ ടേസ്റ്റ് കിട്ടു, ഇതു ഉള്ളി കരിഞ്ഞ ടൈപ്പ് അല്ല, ക്രിസ്പ്പി ആയിട്ടാണ് ഉള്ളി അവസാനം കാണപ്പെടുക. തേങ്ങയോടു കൂടി ഉള്ളി ഇട്ടാല്‍ ശരിയാകും എന്നു തോന്നുന്നില്ല. അതുപോലെ 1-2 മിനിറ്റ് (അല്പനേരം) അടച്ചു വേവിക്കണം. കൂടുതലായാല്‍ ഉള്ളി പിന്നെ തളര്‍ന്നു കിടക്കും. തേങ്ങ വറുത്തതിന്റെ ടേസ്റ്റും ഉള്ളിയുടെ ടേസ്റ്റും ആണു ഇതിനെ നല്ല രസമുള്ളതാക്കുന്നതെന്നു തോന്നുന്നു.

    ReplyDelete
  4. സംഗതി കാണാൻ കൊള്ളാ‍ട്ടോ... ഉണ്ടാക്കി നോക്കീട്ട് പറയാം. (ഒരു അജ്മാൻ‌കാരൻ)

    :)

    ReplyDelete
  5. ഹിഹി...
    ഞാനും ഈ ഉള്ളിതോരന്റെ ഒരു ഫാന്‍ ആണ്..
    അമ്മ, സ്പെഷ്യല്‍ ഐറ്റം ആയി പലപ്പോഴും എനിക്കുണ്ടാക്കിതന്ന് പറ്റിച്ചിട്ടുണ്ട്.. ഉഡായിപ്പാണെന്ന് ഇപ്പോഴാ അറിഞ്ഞത്.. :)

    ഇതുപോലെ ഉള്ളിപ്പൂവും തോരന്‍ വയ്ക്കാമെന്ന് തോന്നുന്നു.. അല്ലേ?
    (ഈശ്വരാ, പച്ചക്കറിക്കടകളില്‍ തൂക്കിയിടുന്ന, ആ നീളത്തില്‍ തണ്ടുള്ള പൂവ്, ഉള്ളിപ്പൂവ് തന്നല്ലേ? മാനക്കേടാവുമോ?)

    ReplyDelete
  6. അമ്മ ഇടയ്ക്ക് ഉണ്ടാക്കി തരാറുണ്ട്.
    :)

    ReplyDelete
  7. കൊള്ളാം , ഞങ്ങളും പച്ചക്കറി തീരുമ്പോ സവാള തോരന്‍ ഉണ്ടാക്കാറുണ്ട് ( കുത്തരി ഔട്ട്‌ ഓഫ് സ്റ്റോക്ക്‌ ആവുമ്പോ ഫ്രൈഡ്‌ റൈസ് ഉണ്ടാക്കണ പോലെ )

    മീനു സവാള അഥവാ ഉള്ളി യുടെ വലിയ ഒരു "വിശറി" ആണല്ലോ , പയര്‍ തോരനില്‍ സവാള , സവാള ചട്ണി
    , വെണ്ടയ്ക്ക സവാള.....
    ദേ ഇപ്പൊ തോരനില്‍ സവാള മുഴുനീള വേഷത്തില്‍ ....
    പണ്ട് എന്റെ ഫ്രണ്ട് അന്ചെച്ചി പറഞ്ഞത് ഓര്മ വരണു . മുരിങ മരത്തേല്‍ നിറയെ മുരിങ്ങക്കായ , മമ്മി ഇപ്പൊ എന്തോണ്ടാക്കിയാലും അതില്‍ മുരിങ്ങക്കോല്‍ ഉണ്ടാവും ...
    ചായ ഒക്കെ സ്പൂണ്‍ ഇട്ടു ഇളക്കി നോക്കി വേണം കുടിക്കാന്‍ ... ഇനീപ്പോ മമ്മി അതിലും മുരിങ്ങക്കോല്‍
    ചേര്‍ത്തിട്ടുണ്ടേലോ...!

    ReplyDelete
  8. ഉള്ളികൊണ്ട് എന്തുണ്ടാക്കിയലും നല്ലതല്ലേ. ഇതൊന്നു് ഉണ്ടാക്കിനോക്കണം. ഈസിയല്ലേ.

    ReplyDelete
  9. കൊള്ളാം മീനാക്ഷി നന്നായിരിക്കുന്നു

    ReplyDelete
  10. വിശന്നിരിക്കുന്ന സമയം ഇത്തരം ടൈറ്റിലുകളില്‍ ക്ലിക്ക് ചെയ്തു വായിച്ച് വെള്ളമിറക്കി വയര്‍ കേടാക്കാറുണ്ട്.
    ഇപ്പോഴും അതു തന്നെ സംഭവിച്ചു. ഇത്തരം കളികള്‍ വീട്ടിലും ഉണ്ടാകാറുണ്ട്. തേങ്ങയും പച്ചമുളകും ചെറിയ ഉള്ളിയും ചേര്‍ത്ത് തേങ്ങ ചുരണ്ടിയ ചിരട്ടയില്‍ വച്ച് ബലമായി മിക്സ് ചെയ്ത കലാപരിപാടി കഴിക്കാന്‍ എനിക്കിഷ്ടവുമാണ്.

    അപ്പോള്‍ ചുരുക്കി പറഞ്ഞാല്‍ മണിയ്ക്ക് ഇതൊക്കെ തന്നെ അല്ലേ എന്നും കറി? പാവം.

    ReplyDelete
  11. വല്യമ്മായി...... :)

    ആര്‍പ്പീയാര്‍ (അജ്മാന്‍ കാരാ) : ഉണ്ടാക്കി നോക്കിയോ?
    ചേച്ചിപ്പെണ്ണുചേച്ചീ,
    ശരിയാണു. സബോളാ അല്ല ഉള്ളി ‘വിശറി’ തന്നെ. ഇപ്പോഴാണു ഞാനു ശ്രദ്ധിക്കുന്നത്.

    അടുത്ത തവണ വരുമ്പോള്‍ എന്തായാലും നെല്ലായില്‍ വരും എന്ന് തീരുമാനിച്ചിരിക്കുകയാണ് ഞാനും എഴുത്തുകാരിയുടെ ‘വിശറി’ ആയ എന്റെ ഭര്‍ത്താവും :) ചക്ക പാഴ്സല്‍ തന്നയക്കണേ!

    ശ്രീ, ഡബിള്‍ :) :)

    ധനേശാ, എന്താണെന്ന് വച്ചാല്‍, മറ്റൊന്നും ഇല്ലെങ്കിലെ ഞങ്ങള്‍ പെണ്ണുങ്ങള്‍ ഇതിനെ പറ്റി ചിന്തിക്കൂ, അതിനാല്‍ ആണു ഉഡായിപ്പ് എന്ന് പ്രയോഗിച്ചത്.

    അനൂപ് :)

    കുമാര്‍ ചെട്ടാന്‍,
    അല്ല അല്ല അല്ല. ഞാന്‍ വെജിറ്റേറിയന്‍ ആണെന്നേയുള്ളൂ. നോണ്‍ ഇപ്പോള്‍ വയ്ക്കുന്നുണ്ട്. അതിന്റെ റെസിപ്പിയും ഉണ്ട്. പ്രയോഗിക്കണ്ടാന്നു വച്ചിട്ടാണ്.

    കല്യാണിയേയും അവളുടെ അനിയനേയും അവളുടെ അമ്മയേയും പ്രത്യേക സ്നേഹം അറിയിക്കണേ....

    ReplyDelete
  12. വീട്ടില്‍ അച്ചനും അമ്മയും ഇല്ലാത്ത കാരണം പാചകമൊക്കെ സെല്‍ഫാ....
    ഇനിയും ഉഡായിപ്പു വേലകളുണ്ടെങ്കില്‍ പഠിപ്പിച്ചു തരണേ ചേച്ചി....

    ReplyDelete
  13. ഇത് ടേസ്റ്റ് ചെയ്തു നോക്കാന്‍ ഉള്ള ലിങ്ക് എവിടെ കിട്ടും ?

    ReplyDelete