Monday, June 22, 2009

തക്കാളിച്ചമ്മന്തിയും മുളകുകഷായവും.


വേണ്ട ഐറ്റംസ്:
ചോന്ന മുളക്, തക്കാളി, സബോള, മല്ലിയില (ഇവിടെ കാണുന്നത്)
ചോന്ന മൂളക്, തക്കാളി, ചെറിയ ഉള്ളി, കറിവേപ്പില (യഥാര്‍ത്ഥ കോമ്പിനേഷന്‍)

ആദ്യം ഇട്ടിരിക്കുന്ന കോമ്പിനേഷനു ശരവണയിലെ (യൂയേയി) ചമ്മന്തിയുടെ സ്വാദ് കിട്ടുന്നുണ്ട്.
നിര്‍മ്മാണം:
ആദ്യം മുളക് സബോള വഴറ്റുക (കുറച്ച് വെളിച്ചെണ്ണയില്‍)
സബോള ഒന്ന് വഴലുമ്പോള്‍ തക്കാളികൂടിചേര്‍ത്ത് വഴറ്റല്‍ തുടരുക. തക്കാളി ഉടയാന്‍ തുടങ്ങുമ്പോള്‍ വാങ്ങി വയ്കുക.
ഇതില്‍ ആവശ്യത്തിനു ഉപ്പ്, മല്ലിയില ഇവചേര്‍ത്ത് മിക്സിയില്‍ അരയ്ക്കുക.
മുളകുകഷായം
ചുമ്മാ മുളകുപൊടി ചുമ്മാ വെളിച്ചെണ്ണയില്‍ ചാലിക്കുക. (പപ്പടംവറുത്ത വെളിച്ചെണ്ണയിലാണു ബഹുജോറെന്ന് പറയപ്പെടുന്നു)

6 comments:

  1. മീനാക്ഷി നല്ല കറികൾ

    ReplyDelete
  2. വായില്‍ വെള്ളം വരുന്നു....കൊള്ളാം നൈസ് പോസ്റ്റ്

    ReplyDelete
  3. :)ശോടാ... നല്ലവണ്ണം തട്ടി വിട്ടാണല്ലോ ഈ ഇരിപ്പ് .. ഇനി എന്ത് ചെയ്യും

    ചേച്ചീ കുറച്ചെടുത്തു വെക്കണേ ... പിന്നീട് അകത്താക്കാം!

    ReplyDelete
  4. പരിക്ഷിച്ച് നോക്കി ....കൊള്ളാം

    ReplyDelete