Wednesday, April 29, 2009

മുതിര കൊണ്ട് ചമ്മന്തിയുണ്ടാക്കാം.


ഇതു മുതിര കൊണ്ടുള്ള ചമ്മന്തി ആണു. ഇതിന്റെ പ്രത്യേകത ഇതു എന്റെ ചെറുപ്പം തൊട്ടേ ഞാന്‍ കാണുന്നതാണ് എന്നുള്ളതാണ്. (വീട്ടില്‍ ഉണ്ടാക്കാറുണ്ട് എന്ന്.) പക്ഷേ ഇതു ഇവിടെ വന്നതിനു ശേഷം ഉണ്ടാക്കിയപ്പോള്‍ ഒരു വിധം എല്ലാവരും ഇത് പുതിയ ഒരു അറിവാണല്ലോ എന്നു പറഞ്ഞതിനാല്‍ ആണു ഇപ്പോള്‍ ഇവിടെ ഇടുന്നത്. എല്ലാവരും പരീക്ഷിച്ചു നോക്കണമേ. സിമ്പിളാണു്.
മുകളിലെ പടത്തില്‍ കാണുന്ന സാധനനങ്ങള്‍ മാത്രം മതി. ഇത്തിരി ഉപ്പും രണ്ടു സ്പൂണ്‍ വെളിച്ചെണ്ണയും കൂടി വേണം. (അതു മാത്രം ചിത്രത്തില്‍ കാണാന്‍ വഴിയില്ല;) )
ഇതില്‍ മുതിര കാണിച്ചിട്ടുള്ളത് വെറും മുതിരയല്ല. വറുത്ത മുതിരയാണ്. വറുക്ക എന്നു പറയുമ്പോള്‍ വെറുതേ ചൂടാക്കുക. മുതിരയുടേ മണം ഉയരുമ്പോള്‍ അപ്പോഴേക്കും ചെറിയരീതിയില്‍ മുതിര പൊട്ടിതുടങ്ങും വാങ്ങി മാറ്റിവക്കണം.
ആ കാണുന്ന കൊല്ലന്‍ മുളക് (ചുമന്ന മുളക്) ചുട്ടെടുത്താകണം. (ഒവനില്‍ വച്ചാലും ഗ്യാസ് തീയില്‍ കാട്ടിയാലും ‘ചുട്ട്’ എടുക്കാം.

ഇത്രയും ആയാം സംഗതി സിമ്പിള്‍.

മിക്സി എടുക്കുക. ആദ്യം മുതിര ഇടുക. ഒന്ന് പെരുക്കുക. അതിനുശേഷം ബാക്കി നാ‍ളികേരം, ഉള്ളി, മുളക് (രണ്ടു തരം), കരിവേപ്പില, പുളി ഇവയും ഇട്ട് സാധാരണ ചമന്തി അരക്കുന്നതുപോലെ പെരുക്കുക. ഉപ്പുചേര്‍ക്കാന്‍ മറക്കരുത്. (ഞാന്‍ വെള്ളം ഒട്ടും തന്നെ ചേര്‍ക്കാറില്ല, ചേര്‍ത്താലും വലിയ തെറ്റില്ല എന്നു തോന്നുന്നു)

മിക്സിയില്‍ നിന്ന് വാങ്ങി രണ്ടു ടിസ്പൂണ്‍ ശുദ്ധവെളിച്ചെണ്ണ ചേര്‍ത്താല്‍ സംഗതി റെഡി.
പരീക്ഷിക്കണേ.

13 comments:

  1. മുതിര കൊണ്ടൊരു ചമ്മന്തി.

    ReplyDelete
  2. aadyamayitta ingane onnu kaanunnathu...sramichu nokkam

    ReplyDelete
  3. ന്‍റെ കര്‍ത്താവേ, ഇതാണോ മോള് കേട്ടിയോനെക്കൊണ്ട് തീറ്റിക്കുന്നത്?
    എന്‍റെ കെട്ടിയോള് കനിഞ്ഞാല്‍ ഞാനും ഇത് തട്ടും

    ReplyDelete
  4. ഇതു മോരിലോ തൈരിലോ ചാലിച്ചെടുക്കാന്‍ പറ്റുമോ?

    ReplyDelete
  5. മോളിലത്തെ കമന്റില്‍ ഒരു ഇസ്മായിലി കൂടെ ഉണ്ടേ.. :)

    ReplyDelete
  6. ഇത് വെള്ളം ചേര്‍ത്താല്‍ കറി ആയിപ്പോകില്ലേ..?! :)

    ReplyDelete
  7. ഞാനും ഒരു ഒല്ലൂര്‍കാരന്‍ ആന്നേ, പക്ഷെ അവെടെഒന്നും ഇതു കണ്ടടില്ലലോ??? , ഇനി ഈവിടെ പ്രവാസത്തില്‍ ഉണ്ടാകിനോക്കം

    ReplyDelete
  8. ഇന്നുതന്നെ മ്മടെ പുള്ളിക്കാരിയെക്കൊണ്ട് ഉണ്ടാക്കിച്ചിട്ടുതന്നെ കാര്യം... ഞാനും ഒരു അജ്‌മാന്‍ കാരനാണേ...

    ഇങ്ങനെ ഓരോന്ന് പോരട്ടേ...

    ആശംസകള്‍..

    ReplyDelete
  9. പിന്നെ പറയാന്‍ മറന്നു....

    ഞങ്ങള്‍ രണ്ടുപേരും പോളിറ്റെക്‌നിക്കുകാരാട്ടോ....

    ReplyDelete
  10. Ethu undaakkiyittu thanne kaaryam...

    ReplyDelete
  11. മുതിരച്ചമ്മന്തി ചെറുപ്പം തൊട്ടേ കൂട്ടാറുണ്ട്. നല്ല ചൂട് കഞ്ഞിയോടൊപ്പമായാല്‍ കിടിലന്‍ !

    വെള്ളം ചേര്‍ക്കല്ലേ. അമ്മിയില്‍ അരച്ചാല്‍ ഉത്തമം.

    മീനാക്ഷീ, കൊതിപ്പിച്ചല്ലോ :)

    ReplyDelete
  12. മുതിര കിട്ടാനില്ല അപ്പോഴാണ് ,...മുതിരച്ചമ്മന്തി

    ReplyDelete
  13. ഡയലോഗുകള്‍ ഒക്കെ പിടിച്ചു. :) ചിരിച്ചോണ്ടാ ഞങ്ങള്‍ വായിച്ചത് ട്ടാ.

    നൈസ്.

    ReplyDelete